Latest NewsNewsIndia

പൗരത്വ ബിൽ: ഉത്തർപ്രദേശിൽ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ തിരിച്ചറിഞ്ഞു

ലഖ്‌നൗ: പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ യു.പി പൊലീസ് തിരിച്ചറിഞ്ഞു. 498 പേര്‍ക്ക്​ അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന്​ യു.പി പൊലീസ് പറഞ്ഞു. ലഖ്​നൗ, മീററ്റ്​, സാംഭല്‍, റാംപുര്‍, മുസാഫര്‍നഗര്‍, ഫിറോസാബാദ്​, കാണ്‍പുര്‍ നഗര്‍, ബുലന്ദ്​ശഹര്‍ എന്നിവടങ്ങളില്‍ നടന്ന അക്രമങ്ങളിലാണ് ഇവര്‍ക്ക്​ പങ്കുള്ളതെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണം ശക്തമാക്കി സാമൂഹിക നീതി വകുപ്പ്

അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ 318 പേരെ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​​. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്​തമാകാനുള്ള സാധ്യത കണക്കിലെടുത്ത്​ 14 ജില്ലകളില്‍ യു പി ​സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ്​ നിരോധിച്ചു. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറ്​ വരെയാണ്​ നിരോധനം ഏര്‍പ്പെടിത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button