![](/wp-content/uploads/2019/12/caa-3.jpg)
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ പൊതു മുതൽ നശിപ്പിച്ചതിനു ബുലന്ദ്ഷഹർ ജില്ലാ ഭരണകൂടത്തിനു മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ ചേർന്നു നഷ്ടപരിഹാരം നൽകിയെന്ന് യുപി സർക്കാർ. ആറ് ലക്ഷം രൂപയാണ് നൽകിയത്. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ഒരു സംഘം മുസ്‌ലിം ആളുകൾ ചേർന്നു 6.27 ലക്ഷം രൂപയുടെ ചെക്ക് അധികൃതർക്ക് കൈമാറുകയായിരുന്നെന്നു സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘മുഴുവൻ വിഭാഗവും ഒത്തുചേർന്ന് സംഭാവനയിലേക്ക് തുക നൽകി. ഇതു സർക്കാരിനുള്ള ഒരു ചെറിയ സംഭാവന മാത്രമാണ്.’– കൗൺസിലറായ ഹാജി അക്രം അലി വിഡിയോയിൽ പറയുന്നു. പ്രക്ഷോഭം നടന്ന മുസഫർനഗർ ജില്ലാ ഭരണകൂടത്തോടു സംഘം മാപ്പ് ചോദിച്ചതായും സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.
Post Your Comments