News

പൗരത്വ ഭേദഗതി നിയമം, ഇന്ത്യയെ ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് പാക് താരം, വിലക്ക് ഏ‌ർപ്പെടുത്തണമെന്ന് ഐസിസി യോട് ആവശ്യപ്പെടുന്നുവെന്നും ജാവേദ് മിയാൻദാദ്

കറാച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്താന്‍ മുന്‍ താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന്  എല്ലാവരും മനസിലാക്കണം. പാകിസ്താന്‍ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല.  ഇന്ത്യയെ വിലക്കണമെന്ന്  ഞാന്‍ ഐ.സി.സിയോട് ആവശ്യപ്പെടുന്നു. ഒരു ടീമും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തരുത്. ഇക്കാര്യത്തില്‍ ഐ.സി.സിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍  ഉറ്റുനോക്കുന്നത്.

ഐ.സി.സിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐ.സി.സി വിലക്കണമെന്നും മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു. ഇന്ത്യയില്‍ വംശീയ പ്രക്ഷോഭമാണ് നടക്കുന്നത്. കശ്മീരികള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണം. മിയാന്‍ദാദ് പറയുന്നു. പാക് വീഡിയോ വെബ്‌സൈറ്റായ  പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ പ്രതികരണം.

shortlink

Post Your Comments


Back to top button