ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില വർദ്ധിക്കുന്നു. ഇത് വിയർപ്പ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വിയർപ്പിനൊപ്പം ചർമ്മത്തിലുള്ള ഹാനികരമായ രാസവസ്തുക്കളും പുറന്തള്ളപ്പെടുന്നു. ഇത് ചർമ്മത്തിന് മാറ്റ് കൂട്ടും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ വരൾച്ച ഒഴിവാക്കി നിറുത്തി യൗവനം നിലനിറുത്തുന്നതിന് സഹായിക്കുന്നു.
പതിവായി ചൂടുവെള്ളം കുടിക്കുമ്പോൾ ചർമ്മത്തിലെ അഴുക്കും പൊടിപടലങ്ങളും കഴുകിപ്പോകുന്നു. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിന് സഹായിക്കും.ശരിയായ ശോധനയ്ക്ക് ചെറു ചൂടുവെള്ളം ഏറ്റവും ഗുണം ചെയ്യും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വന്നാൽ അതിന്റെ ഫലമായി മലബന്ധം ഉണ്ടാകാം. വയർ കാലിയായ സമയത്ത് കാലത്ത് ഒരു ഗ്ളാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാം.ചൂടുവെള്ളം രക്തക്കുഴലുകളുടെ ചുരുങ്ങലിനെ തടഞ്ഞുനിറുത്തി നന്നായിട്ടുള്ള രക്തയോട്ടത്തിന് സഹായിക്കുന്നു. ഇതുമൂലം പേശികളുടെ വലിച്ചിൽ ഇല്ലാതാക്കി കൈ, കാൽ കടച്ചിൽ മൂലമുണ്ടാകുന്ന വേദന ഇല്ലാതാക്കുന്നു. പേശികളിലേക്ക് അവയവങ്ങളിലേക്കുമുള്ള രക്തയോട്ടത്തിനും സഹായിക്കുന്നു.അകാല വാർദ്ധക്യത്തെ തടയുന്നു.
ചർമ്മത്തിന് ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെ ചൂടുവെള്ളം കുടിക്കുമ്പോൾ ശിരോചർമ്മത്തിന് ലഭിക്കുന്നു. തന്മൂലം താരൻ ശല്യത്തിൽനിന്ന് രക്ഷപെടുകയും ആരോഗ്യവും തിളക്കവും വൃത്തിയുമുള്ള തലമുടി ലഭിക്കുന്നു. ആരോഗ്യമുള്ള നാഡീവ്യൂഹത്തിന് രക്തയോട്ടത്തെ ഉത്തേജിപ്പിച്ച് നിറുത്തി ഉന്മേഷവും ഉണർവും പ്രദാനം ചെയ്യാൻ സാധിക്കും.
Post Your Comments