മുംബൈയിലെ താനെയില്‍ 14 കാരിക്ക് ക്രൂരമായ പീഡനം ബിവണ്ടിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രധാനധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് പ്രധാനധ്യാപകനായ പ്രമോദ് നായ്കിനെ ബിവണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് അധ്യാപകന്‍ നിരന്തരമായി കുട്ടിയെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്.അതേതുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനധ്യാപകനെ മര്‍ദിച്ചശേഷം പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രമോദ് പെണ്‍കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ചിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post Your Comments