KeralaLatest NewsNews

ടിപി ചന്ദ്രശേഖരൻ അനുസ്മരണം; കാനത്തിന് പാർട്ടിയുടെ കൂച്ചു വിലങ്ങ്; ആദ്യം പങ്കെടുക്കാമെന്ന് ഏറ്റിരുന്ന കാനം പിന്മാറി

കൊച്ചി: ടിപി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം വിലക്ക്. ഓര്‍ക്കാട്ടേരിയില്‍ അടുത്ത മാസമാണ് പരിപാടി നടക്കാനിരുന്നത്. കാനം രാജേന്ദ്രന്‍ പിന്മാറിയത് സിപിഎം വിലക്കിയത് കൊണ്ടാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പരിപാടിയില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു വെളിപ്പെടുത്തി.

സിപിഎം ഇടപെട്ട് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കിയെന്നും വേണു പറഞ്ഞു. സിപിഐയ്ക്ക് പുറമെ സിപിഎം ഘടകകക്ഷിയായ ജനതാദള്‍ നേതാക്കളും പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞു. അതേസമയം മറ്റൊരു പരിപാടി ഉള്ളത് കൊണ്ടാണ് ടിപി അനുസ്മരണത്തില്‍ പങ്കെടുക്കാത്തത് എന്നാണ് കാനത്തിന്റെ വിശദീകരണം. ക്ഷണിച്ചപ്പോള്‍ തന്നെ അസൗകര്യം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button