ടോക്കിയോ: ജപ്പാനില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ ചൈന സ്വദേശിയെ തൂക്കിലേറ്റി. മോഷണത്തിനിടെയാണ് യുവാവ് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത്. വേയ് വേയ് എന്ന നാല്‍പതുകാരനെയാണ് ജപ്പാന്‍ തൂക്കിലേറ്റിയത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിദേശിയെ രാജ്യത്ത് തൂക്കിലേറ്റുന്നത്. 2003-ല്‍ ജപ്പാനില്‍ ഭാഷാ പഠനത്തിനായി എത്തിയതാണ് വേയ് വേയ്.
സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് 2007-ല്‍ ജപ്പാന്‍ കോടതി വേയ്‌വേയ്‌യെ വധശിക്ഷയ്ക്ക് വിധിച്ചു. വേയ് വേയും കൂട്ടുകാരും ചേര്‍ന്ന് 2003-ലാണ് 11 വയസുകാരനുള്‍പ്പെടെയുള്ള നാലംഗ കുടുംബത്തെ മോഷണത്തിനിടെ കൊലപ്പെടുത്തിയത്.
അതേസമയം, വേയ് വേയ്‌യുടെ കൂട്ടുപ്രതികളെ പിടികൂടാന്‍ ജപ്പാന് സാധിച്ചിരുന്നില്ല. അന്വേഷണത്തിനിടെ ഇരുവരും ചൈനയിലേക്ക് കടന്നിരുന്നു. ഇതില്‍ ഒരാളെ 2005-ല്‍ ചൈന തൂക്കിലേറ്റി. മറ്റൊരാള്‍ ചൈനയില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കൊലപാതകക്കേസില്‍ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും നേതൃത്വം നല്‍കിയത് താനല്ലെന്ന് വേയ്‌വേയ് കോടതിയില്‍ വാദിച്ചിരുന്നു.
നൂറോളം പ്രതികളെയാണ് ഇതുവരെ തൂക്കിലേറ്റിയത്. ചിലര്‍ മാത്രമാണ് സമൂഹത്തിന്റെ പിന്തുണയില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത്. ശിക്ഷ നടപ്പാക്കുന്ന തൊട്ടു മുമ്പു വരെ പ്രതികളോട് തൂക്കിലേറ്റുന്ന കാര്യം ജപ്പാന്‍ അറിയിക്കാറില്ല. വികസിത രാജ്യങ്ങളില്‍ വധശിക്ഷ നിലനിര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ജപ്പാന്‍.
Post Your Comments