News

സംസ്ഥാനത്ത് ഭരണഘടന സംരക്ഷണസമിതി രൂപികരിക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

 

ശബരിമല വിഷയത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണസമിതിയുടെ പ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായിയാണ് സംസ്ഥാനത്ത് ഭരണഘടന സംരക്ഷണസമിതി രൂപികരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.നിയമത്തിനെതിരായ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്.

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിലേക്ക് മതസാമുദായിക സംഘടനാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. അവിടത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംരക്ഷണസമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരു സമിതി എന്ന നിലയില്ല ഭരണഘടനാ സംരക്ഷണ സമിതി രൂപികരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചത്.അതേസമയം ജനുവരി 26ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യചങ്ങലയില്‍ പ്രതിപക്ഷപാര്‍ട്ടികളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തും. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഒഴികെയുള്ള എല്ലാ സംഘടനകളെയും മനുഷ്യചങ്ങലയില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button