ആക്രമണങ്ങള്‍ക്ക് പിന്നില്‍ മലയാളികളായ തീവ്രവാദികൾ; ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് ബി. ഗോപാലകൃഷ്ണന്‍

കോട്ടയം: മത തീവ്രവാദികള്‍ക്ക് പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഗള്‍ഫില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും അവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്യുന്നതിന് പിന്നിൽ മലയാളികളായ തീവ്രവാദികളാണ്. സിപിഎമ്മിന്റേതും മുഖൈമന്ത്രിയുടേതും ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ്. രാജ്യത്ത് പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ നിന്ന് ഒരു സംസ്ഥാനത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്നും എന്‍പിആര്‍ സര്‍വെ രാജ്യത്തെ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ന്യൂനപക്ഷ പീഡനം: ഇന്ത്യയിൽ അഭയം തേടിയവർക്ക് എത്രയും പെട്ടെന്ന് ഔദ്യോഗിക രേഖകൾ നൽകണമെന്ന് ബിജെപി സന്നദ്ധ സംഘടനകൾ

കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പോലീസ് മനപ്പൂര്‍വം വീഴ്ചവരുത്തി. സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ യെദിയുരപ്പയുടെ കാറിന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ ആക്രമണകാരികള്‍ അഴിഞ്ഞാടുകയാണെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Share
Leave a Comment