ഷിംല: പൗരത്വ ഭേദഗതി നിയമത്തിൽ, പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുമെന്ന് പറയുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിച്ചുതരാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎയുടെ പേരിൽ മുസ്‌ലിം സഹോദരങ്ങളുടെ പൗരത്വം കവർന്നെടുക്കുമെന്ന് കോൺഗ്രസും സഖ്യകക്ഷികളും തെറ്റിദ്ധരിപ്പിക്കുകയാണ്. പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുമെന്ന് പറയുന്ന നിയമത്തിലെ ഏതെങ്കിലും ഒരു വ്യവസ്ഥ കാണിച്ചുതരാൻ ഞാൻ രാഹുൽ ബാബയെ വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറയുകയുണ്ടായി.
Read also: വളരെ തെറ്റായ ഒരു തുടക്കത്തിന് വിരാമമിടണം; കരസേനാ മേധാവിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നു വന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്. ഇന്ത്യ–പാക് വിഭജനത്തിനുശേഷം പാകിസ്ഥാനിൽ താമസിക്കാൻ ആഗ്രഹിക്കാത്ത എല്ലാ അമുസ്‌ലിംകളെയും ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്നത് മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments