Latest NewsIndiaNews

കശ്മീരില്‍ മരണപ്പെട്ട ധീര സൈനികന്‍ അക്ഷയ് വിപിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെ ഭൗതികദേഹം വീട്ടിലെത്തിക്കും.

ALSO READ: ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ വ്യാജ വിവരങ്ങൾ നൽകണം; രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ആഹ്വനം ചെയ്‌ത്‌ അരുന്ധതി റോയ്

കഴിഞ്ഞ 23-ന് രാത്രി ശ്രീനഗറില്‍ ജോലിയ്ക്കിടെ ഉണ്ടായ തീപിടുത്തതിലാണ് തിരുവനന്തപുരം കൂടപ്പനകുന്ന് സ്വദേശിയായ സൈനികന്‍ അക്ഷയ് വി പി മരണപ്പെട്ടത്. ഏഴ് വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിച്ചുവരികയാണ് അക്ഷയ്. അടുത്ത മാസം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം ഉണ്ടായത്.സൈനിക ബഹുമതികളോടെ ഭൗതികദേഹം ഇന്ന് ശാന്തീകവാടത്തില്‍ സംസ്‌ക്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button