മുംബൈ : ക്രിസ്മസ് അവധിക്ക്ശേഷം ആരംഭിച്ച ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമെന്ന് റിപ്പോർട്ട്. വ്യായാഴ്ച സെന്‍സെക്‌സ് 82 പോയിന്റ് നേട്ടത്തില്‍ 41,543ലും നിഫ്റ്റി 3 പോയിന്റ് നഷ്ടത്തില്‍ 12,211ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 653 ഓഹരികള്‍ നഷ്ടത്തിലായി.
Also read : സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് 1.11 രൂപ
എംആന്റ്എം, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഐഒസി, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments