Latest NewsNewsIndia

സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടു : പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍

കലബുറഗി: സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടു. ഇതു സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കര്‍ണാടകയിലെ കലബുറഗി നഗരത്തിന് സമീപമുള്ള താജ്സുല്‍ത്താന്‍പുരിലാണ് സംഭവം. മൂന്ന് കുട്ടികളെയാണ് ഇന്ന് രാവിലെ എട്ട് മണി മുതല്‍ 11.05 വരെ മണ്ണില്‍ കുഴിച്ചിട്ടത്. എല്ലാ ഗ്രഹണ സമയത്തും ഇങ്ങനെ ചെയ്ത് വരാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read Also ;വലയ സൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് വൻ നിരാശ

ഭിന്നശേഷിക്കാരായ കുട്ടികളെ തല വരെ മണ്ണില്‍ കുഴിച്ചിട്ടാല്‍ കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളില്‍ നിന്ന് ആശ്വാസമുണ്ടാകുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്.

സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപ്പെട്ടു. മാത്രമല്ല തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.

മഹിളാ സംഘടനകളുടേയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ചില ഗ്രാമങ്ങളില്‍ ഇത്തരം ആചാരങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button