ധാക്ക: ബംഗ്ലദേശ് രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിലേക്ക് അഞ്ച് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്. എം.എസ്. ധോണി, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാർ, രോഹിത് ശർമ എന്നീ താരങ്ങളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യ ഇലവനും ലോക ഇലവനും തമ്മിൽ നടക്കുന്ന മത്സരങ്ങളിൽ ഏഷ്യ ഇലവനുവേണ്ടിയാണ് താരങ്ങളെ ആവശ്യപ്പെട്ടത്.
Read also: ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍
അതേസമയം ആരൊക്കെ ഏഷ്യ ഇലവനു വേണ്ടി കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തീരുമാനിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് അറിയിച്ചു. അടുത്ത വർഷം മാർച്ച് 18, 21 തീയതികളിലായി ധാക്കയിലാണ് ട്വന്റി20 മത്സരം നടക്കുക. പാകിസ്ഥാൻ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്നതാകും ടൂർണമെന്റിൽ ഏഷ്യ ഇലവന്റെ ടീം.
Post Your Comments