KeralaLatest NewsNews

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരും; എൻപിആർ പിണറായിയെക്കൊണ്ടു തന്നെ നടപ്പിലാക്കും- ബി ഗോപാലകൃഷ്ണൻ

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പിണറായിയെക്കൊണ്ട് തന്നെ നടപ്പിലാക്കിക്കുമെന്നും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നടപ്പാക്കിയില്ലെങ്കിൽ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും. എൻപിആറിൽ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. മോദി നൽകുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവർത്തിക്കുന്നതെന്ന ഓർമ്മ വേണം. സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാർ പങ്കെടുത്തില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button