തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍റെ വിമര്‍ശിച്ച ഭരണപ്രതിപക്ഷങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ മറുപടിയുമായി കെ.സുരേന്ദ്രന്‍.
ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശങ്ങള്‍ക്കെതിരെ ഗവര്‍ണര്‍റെ പിന്തുണച്ചാണ് സുരേന്ദ്രന്‍ ഗംഗത്തെത്തിയത്.
പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സി. പി. എമ്മിനോടും കോണ്‍ഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവര്‍ണ്ണറെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി വിഷയത്തില്‍ തന്നെ ആര് വിമര്‍ശിച്ചാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് അതുപോലെ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ അവരുടെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതു പോലെ ഞാനും എന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ആരിഫ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവര്‍ണ്ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണ്ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവര്‍ണ്ണര്‍ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കും പകല്‍കൊള്ളകള്‍ക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോണ്‍ഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങള്‍ക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവര്‍ണ്ണര്‍. കണ്ണും കാതും കൂര്‍പ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവര്‍ണ്ണര്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍.
https://www.facebook.com/KSurendranOfficial/photos/a.640026446081995/2701771533240799/?type=3&__xts__%5B0%5D=68.ARDZ80GUAnxv2OmRcTSy-yjR1k0n7PkfarRlnR6T8dZ0u0CxGzkIdrLJvhzCeJsWuZiJHMrP-u8_tDVNImAkS-RU9M5Si1t2ZESVvDfTV9ccLD4JS4SlipjGW_-iSlA9TQQFuVLHCnVwu244Ketd5ApPQ63rIMzFOu22o3iXYdU0R-CdySQXXbFzv7zSvMShst_5DfwLhBoKWI5ioo8XE3qk25guOcveIz0cHouqcW4782CvGAN21386IOg470fGm1g_G6zUWgwhSjdh4x9bkIJtdrlzG3I4D30IrUrj0fpJmIwLcinvV71-U_PY9t3i4OQSsUknUIsQg0GXXZG0wVz2MA&__tn__=-R
Post Your Comments