സപ്ലൈകോയിലെ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവായതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ദിവസവേതനക്കാരുടെ വേതനം 425 രൂപയിൽ നിന്ന് 500 രൂപയായും പാക്കിംഗ് തൊഴിലാളികളുടെ വേതനം ഒരു രൂപയിൽ നിന്ന് ഒരു രൂപ 40 പൈസയായും 02/12/2019 മുതൽ പ്രാബല്യത്തിൽ വർധിപ്പിക്കാൻ ഉത്തരവായി. സർക്കാർ അധികാരത്തിൽ വരുമ്പോൾ 250 രൂപയായിരുന്ന ദിവസവേതനക്കാരുടെ വേതനം 350 രൂപയായും പാക്കിംഗ് ചാർജ് 50 പൈസയിൽ നിന്ന് 75 പൈസയായും 2016 സെപ്റ്റംബർ 22ലും പിന്നീട് ദിവസവേതനക്കാരുടെ വേതനം 425 രൂപയായും പാക്കിംഗ് ചാർജ് ഒരു രൂപയായും 2018 ജനുവരി 18 ലും വർധിപ്പിച്ചിരുന്നു. ഈ വേതന വർദ്ധനവ് ദിവസവേതന തൊഴിലാളികൾക്കും പാക്കിംഗ് തൊഴിലാളികൾക്കും ക്രിസ്മസ്, പുതുവത്സര സമ്മാനമായി സമർപ്പിക്കുന്നതായി മന്ത്രി അറിയിച്ചു.
Post Your Comments