KeralaLatest NewsNews

സത്യം പറയുമ്പോൾ അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ല; ആദായ നികുതി അടച്ചില്ലെങ്കില്‍ സിനിമാക്കാരല്ല ആരായാലും നടപടി ഉണ്ടാകുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: സത്യം പറയുമ്പോൾ അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും ആദായ നികുതി അടച്ചില്ലെങ്കില്‍ സിനിമാക്കാരല്ല ആരായാലും നടപടി ഉണ്ടാകുമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സിനിമക്കാര്‍ പ്രതിഷേധിച്ചത് പോലെ അവര്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനിറങ്ങുന്ന സിനിമാക്കാര്‍ ആദായ നികുതി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാർ അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ഇൻകം ടാക്സ് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നായിരുന്നു സന്ദീപ് വാര്യരുടെ മുന്നറിയിപ്പ്.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .’- സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചവര്‍ക്ക് നാടിനോടുള്ള കൂറ് വെറും അഭിനയമാണന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button