Latest NewsIndia

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാടുമായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍

സ്വയം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടരുതെന്നും സ്വന്തം കരിയര്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അസോസിയേഷന്‍ വക്താവ് ഖുവേഹമി ആവശ്യപ്പെട്ടു.

ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച്‌ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. കശ്മീരി വിദ്യാര്‍ത്ഥികള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.പ്രകോപനങ്ങളില്‍ അടിമപ്പെടരുത്.

അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സ്വയം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടരുതെന്നും സ്വന്തം കരിയര്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അസോസിയേഷന്‍ വക്താവ് ഖുവേഹമി ആവശ്യപ്പെട്ടു. ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ജമ്മു കശ്മീരിന് പുറത്ത് പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം : ജനങ്ങളുടെ ആശങ്ക നീക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം- എസ്.എന്‍.ഡി.പി യോഗം

കൂടാതെ രാജ്യത്തെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button