ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്താന്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നു. നിലവില്‍ പുതിയ പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട പാക്-കാശ്മീര്‍ വംശജരായ എംപിമാര്‍ വഴിയാണ്ബ്രിട്ടണില്‍ വീണ്ടും കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ഇമ്രാന്‍ഖാന്‍ ശ്രമിക്കുന്നത്.പുതിയ സഭയിലേക്ക് 15 പാകിസ്താന്‍ വംശജരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 9 പേരും കശ്മീര്‍ വംശജരായതാണ് ഇമ്രാന്‍ ഖാനെ പുതിയ നീക്കത്തിനായി പ്രേരിപ്പിക്കുന്നത്.
കശ്മീരിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭിയല്‍ വിഷയം വീണ്ടും ഉന്നയിക്കാന്‍ ബ്രിട്ടണിലെ ജനപ്രതിനിധികളിലൂടെ സാധിക്കുമെന്നും ഇമ്രാന്‍ഖാന്‍ കണക്കുകൂട്ടുകയാണ്. അതെ സമയം കശ്മീർ വിഷയം നേരത്തെ ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കോടതിയിലെത്തിക്കുന്നതിനുള്ള പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനിൽക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോർട്ട് നൽകിയതോടെയാണ് പാകിസ്താന് തിരിച്ചടിയായത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ചർച്ചയാക്കാനുള്ള പാകിസ്താന്റെ അവസാനത്തെ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനുള്ള നീക്കങ്ങളാണ് പാകിസ്താൻ തുടക്കം മുതൽ നടത്തിവരുന്നത്. കശ്മീർ വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടെന്ന് പാക് മന്ത്രി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.
കശ്മീർ വിഷയത്തിൽ പാക് വാദങ്ങളെക്കാൾ ഇന്ത്യ പറഞ്ഞ കാര്യങ്ങളാണ് ലോകരാജ്യങ്ങൾ വിശ്വസിച്ചതെന്നാണ് പാക് മന്ത്രി ഇജാസ് അഹമ്മദ് ഷാ വ്യക്തമാക്കിയത്. പ്രസ്തുുത വിഷയത്തിൽ ലോക രാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്താന് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments