Latest NewsLife Style

മുഖക്കുരുവിനെ തുടര്‍ന്നുള്ള പാടുകള്‍ മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

മുഖക്കുരു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറച്ച് സ്ത്രീകളെ എങ്കിലും ബാധിക്കുന്നുണ്ടാകാം.പലകാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് പ്രധാനമായി മുഖക്കുരു മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്.

മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരു മാറിയാലും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാനുളള വഴി അന്വേഷിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ് താഴെ പറയുന്നത്.

20 ഗ്രാം കറിവേപ്പില, 20 ഗ്രാം കസ്തൂരിമഞ്ഞള്‍, 20 ഗ്രാം കസ്‌കസ്, ഒരു ചെറുനാരങ്ങ എന്നിവ എടുക്കുക. കറിവേപ്പില നന്നായി അരച്ചതിലേക്ക് കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചെറുനാരങ്ങ നീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. രാവിലെ മുഖം വൃത്തിയാക്കിയ ശേഷം ഈ പാക്ക് മുഖത്തിട്ട് 2 മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടു വെള്ളത്തില്‍ കഴുകുക. 48 ദിവസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button