Latest NewsIndia

110 കോടിയുടെ വായ്‌പാത്തട്ടിപ്പ്‌: മാരുതി മുന്‍ ഉദ്യോഗസ്‌ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: 110 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ മാരുതി ഉദ്യോഗ്‌ മുന്‍ എം.ഡി. ജഗദീഷ്‌ ഖട്ടറിനെ സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌തു. പുതിയ കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്നാണു ജഗദീഷ്‌ വായ്‌പ തരപ്പെടുത്തിയത്‌. 1993 മുതല്‍ 2007 വരെ ജഗദീഷ്‌ മാരുതിയിലെ ജീവനക്കാരനായിരുന്നു. ഗൂഢാലോചന, ചതി, വഞ്ചന എന്നിവയ്‌ക്കാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

സ്വത്തുക്കള്‍ അനധികൃതമായി വിറ്റതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.വിരമിച്ചശേഷം കാര്‍നേഷന്‍ ഓട്ടോ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങുകയായിരുന്നു. കമ്ബനിക്കായി 2009ല്‍ 170 കോടി രൂപയുടെ വായ്‌പാ അനുമതി ലഭിച്ചിരുന്നു. വായ്‌പയെ നിഷ്‌ക്രിയ ആസ്‌തിയില്‍ ഉള്‍പ്പെടുത്താന്‍ 2012 മുതല്‍ നടപടികളാരംഭിച്ചെങ്കിലും 2015ലാണ്‌ അനുമതി ലഭിച്ചത്‌. 2009ല്‍ ​​​​പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍​​​​നി​​​​ന്ന് 170 കോ​​​​ടി രൂ​​​​പ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്താ​​​​ണ് കാ​​​​ര്‍​​​​നേ​​​​ഷ​​​​ന്‍ ക​​​​മ്പ​​​​നി സ്ഥാ​​​​പി​​​​ച്ച​​​​ത്.

അതേസമയം കിട്ടാക്കടം കുറച്ച്‌, ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താനും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താനും സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2017-18ല്‍ 11.2 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്‌തി (ആകെ കിട്ടാക്കടം ജി.എന്‍.പി.എ) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-19) 9.1 ശതമാനമായി താഴ്‌ന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്‌തി (നെറ്ര് എന്‍.പി.എ) ആറു ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്കും കുത്തനെ താഴ്‌ന്നു.

shortlink

Post Your Comments


Back to top button