Latest NewsKeralaNewsIndia

ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയാതിരിക്കട്ടേന്ന് യെദിയൂരപ്പ

ബംഗളൂരു: കേരളത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തനിക്കെതിരെ നേരെ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി.ചിലരുടെ മോശം പെരുമാറ്റത്തില്‍ എല്ലാവരെയും കുറ്റം പറയാനില്ല. ദൈവത്തിന് മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയാതിരിക്കട്ടെന്ന് യെദിയൂരപ്പ ട്വറ്ററിലൂടെ പ്രതികരിച്ചു.

തനിക്കെതിരേ നടന്ന ആക്രമണം ആസൂത്രിതമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പ പറഞ്ഞു.ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ യശസ് ഇല്ലാതാക്കുമെന്നും ട്വിറ്ററില്‍ യെദ്യൂരപ്പ കുറിച്ചു. യെദ്യൂരപ്പയെ തടഞ്ഞ സംഭവത്തില്‍ 23 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്എഫ്ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.

കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.

ഇന്ന് രാവിലെയും തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് എത്തിയപ്പോള്‍ കെഎസ്യൂ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടികാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് യെദിയൂരപ്പ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തിങ്കളാഴ്ച രണ്ടിടങ്ങളില്‍ യെദിയൂരപ്പെയുടെ വാഹനത്തിന് യൂത്ത്‌കോണ്‍ഗ്‌സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ആദ്യ പ്രതിഷേധവും അതിനു ശേഷം ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോഴും പ്രവര്‍ത്തകര്‍ വാഹനം തടസ്സപ്പെടുത്തി പ്രതിഷേധവുമായെത്തി. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button