ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർഭയ ദിനമായ ഡിസംബർ 29നു രാത്രി പതിനൊന്നുമുതൽ രണ്ടുമണിക്കൂർ ജില്ലയിലെ വിവിധ നഗരമേഖലകളിൽ സ്‌ത്രീകളുടെ നടത്തം സംഘടിപ്പിക്കും.സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ അടിസ്ഥാനത്തിൽ വനിത ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘പൊതുയിടം എന്റേതും’എന്നപേരിൽ സ്ത്രീകളുടെ രാത്രി നടത്തം.
ഇതിന്റെ വിലയിരുത്തൽ,അവലോകന യോഗം ജില്ല കളക്ടർ എം.അഞ്ജനയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നു.ആലപ്പുഴ നഗരസഭ ഉപാധ്യക്ഷ ജ്യോതിമോൾ.സി,ജില്ല വനിത ശിശു വികസന ഓഫീസർ മിനിമോൾ ടി.വി.,സീനിയർ സൂപ്രണ്ട് അബ്ദുൽ റഷീദ്,കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു,വിവിധ നഗരസഭകളിലെ വനിത ശിശു വികസന ഓഫീസർമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലയിൽ ആലപ്പുഴ,ചേർത്തല,ഹരിപ്പാട്,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ നഗര പരിധികളിലാണ് സ്ത്രീകളുടെ രാത്രി നടത്തം
Post Your Comments