പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച താരങ്ങള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ബിജെപി. രാഷ്ട്രീയമായി ബിജെപിയെ പ്രതിരോധത്തിലാക്കിയ മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ കരുതലോടെ നീങ്ങുകയാണ് ബിജെപി.
പണി എന്താന്ന് വച്ചാല്‍, സിനിമ മേഖലയെ അടിമുടി നിരീക്ഷിക്കുക. സിനിമ മേഖലയിലെ പണമിടപാടുകള്‍, താരങ്ങളുടെ ബിനാമി ഇടപാടുകള്‍, ആദായ നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി എല്ലാ കാര്യങ്ങളിലും താരങ്ങളുടെ മേല്‍ ഇനി ബിജെപിയുടെ കണ്ണ് ഉണ്ടാകും. താരങ്ങളുടെ വിദേശയാത്രകളും ലഹരി ഉപയോഗവുമെല്ലാം നിരീക്ഷിക്കാനാണ് ബിജെപി നീക്കം. കൂടാതെ കേന്ദ്ര സേനകളെകൊണ്ട് നടപടിയെടുക്കാനുമാണ് ബിജിപി നേതൃത്വത്തിന്റെ തീരുമാനം. സിനിമ പ്രവര്‍ത്തകര്‍ നേരിടുന്ന പല പ്രശ്നങ്ങളിലും ഇനി ബിജെപി ഇടപെടും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ സിനിമാ സാംസ്കാരിക പ്രവര്‍ത്തകരെ വിമര്‍ശിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി സംവിധായകന് കമല്‍ രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ടെന്നും ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നും ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്നും കമല്‍ പ്രതികരിച്ചു. സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമല്‍ ചോദിച്ചു. പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ് കുറെ നാളായി തുടങ്ങിയിട്ടെന്നും ഇത്തരം കാര്യങ്ങള്‍ കുമ്മനം രാജശേഖരനെ പോലുള്ളവര്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും കമല്‍ വ്യകത്മാക്കിരുന്നു.
Post Your Comments