മീററ്റ്: രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് യുപി പോലീസ്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനെത്തിയതായിരുന്നു ഇരുവരും. ഉത്തർ പ്രദേശ് പൊലീസാണ് ഇവരെ തടഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം സന്ദർശനത്തിന് അനുവാദം നൽകാമെന്നാണ് പൊലീസ് നൽകിയ വിശദീകരണം. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും യുപി പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.
ആളുകള്‍ കൂട്ടം കൂടുന്നതിന് നിരോധമുള്ളതിനാലാണ് തടയുന്നതെന്ന് പോലീസ് അറിയിച്ചു വാഹനത്തിലുടെ മീററ്റിലേക്ക് എത്തിയ ഇവരെ പോലീസ് തടയുകയായിരുന്നു. അവിടം പ്രശ്ന ബാധിത സ്ഥലമാണെന്നും അങ്ങേട്ട് പോകാന്‍ പാടില്ലെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം.
#UPDATE Congress leaders Rahul Gandhi and Priyanka Gandhi Vadra who were stopped outside Meerut by Police are now returning to Delhi. https://t.co/jGRSqQHuas
— ANI UP/Uttarakhand (@ANINewsUP) December 24, 2019
Post Your Comments