കൊല്‍ക്കത്ത: ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നതായും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് മമത കത്തയച്ചത്. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാൽ ഈ നീക്കത്തിന് തടയിടാനാകും. അരക്ഷിതാവസ്ഥയിലായ രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടിക വര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളും പരിഭ്രാന്തിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കേണ്ട സമയമാണിത്.
പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കൾക്കും മമത കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമെന്നത് ഏറെക്കാലമായി കേൾക്കുന്നതാണെങ്കിലും ഇതുവരെയും ശക്തമായ ഒരു എതിർ നിര രൂപീകരിക്കാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
Post Your Comments