റിയാദ്: സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി.സൗദിയില്‍ നിരന്തരമായി ഇത്തരം വിവാഹക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നടപടികള്‍ എടുക്കാന്‍ സൗദി നീതി മന്ത്രി ഡോ.വലീദ് ബിന്‍ മുഹമ്മദ് അല്‍ സമാനി നിര്‍ദ്ദേശം നല്‍കി.
ഇത്തരം വിവാഹക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉചിതമായ കോടതികളിലേക്ക് റഫര്‍ ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. കൂടാതെ പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹ ഉടമ്പടികള്‍ നടത്തിക്കൊടുക്കരുതെന്നും ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രായ പൂര്‍ത്തി ആകാത്തവരുടെ വിവാഹം ഈ വര്‍ഷം സൗദി സൂറ കൗണ്‍സില്‍ നിരോധിച്ചിരുന്നു.
Post Your Comments