മുടിയുടെ സംരക്ഷണത്തിന് ഇതാ ആറ് മാര്‍ഗങ്ങള്‍

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചില്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലന്‍ താരനാണെന്ന് പറയാം. മുടികൊഴിച്ചില്‍ അകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സ്ഥിരമായി ഹെയര്‍ പാക്കുകള്‍ ഉപയോ?ഗിക്കുന്നവരുണ്ട്. കെമിക്കല്‍ അടങ്ങിയ അത്തരം ഹെയര്‍ പാക്കുകള്‍ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന് പലരും ചിന്തിക്കാറില്ല. മുടികൊഴിച്ചില്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില മാര്‍?ങ്ങള്‍ അറിയാം..

കയ്യൂന്നിയുടെ ഇല വെള്ളം ചാലിച്ച് നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിലിനും അകാലനരയ്ക്കും നല്ലതാണ്.

പച്ച നെല്ലിക്കയോ ഉണക്ക നെല്ലിക്കയോ കുഴമ്പ് രൂപത്തിലാക്കി, നാരില്ലാതെ അരച്ചെടുത്ത് അരമണിക്കൂര്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. (നീരിറക്കം ഉള്ളവര്‍ ഇത് ചെയ്യരുത്.)

കറ്റാര്‍വാഴയുടെ പള്‍പ്പ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിക്ക് നല്ല നിറം ലഭിക്കാനും ഉത്തമമാണ്.

മുടികൊഴിച്ചില്‍ അകറ്റാന്‍ ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം.

മുടി ആരോഗ്യമുള്ളതാക്കാന്‍ ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു ഹെയര്‍ പാക്കാണെന്ന് പറയാം. ആഴ്ച്ചയില്‍ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി തഴച്ച് വളരാന്‍ സഹായിക്കും.

Share
Leave a Comment