ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോ ഹഷീഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ രാജ്യക്കാരായ 5 പേരെ മന്ത്രാലയത്തിലെ ലഹരി നിയന്ത്രണ ജനറല്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് ഹഷീഷ് വിതരണം ചെയ്യാന്‍ തയാറെടുക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.
Also read : ഇന്ത്യ-യുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
ഷിപ്‌മെന്റിനുള്ള മാര്‍ബിള്‍ കല്ലുകള്‍ നിറച്ച കണ്ടെയ്‌നറുകളിൽ 192 ചെറിയ സിലിണ്ടര്‍ ആകൃതിയിലുള്ള എന്‍വലപ്പുകളിലാണ് നൂറ് കിലോ ഹാഷിഷ് ഒളിപ്പിച്ചത്. വിതരണത്തിനായാണ് ഹഷീഷ് സൂക്ഷിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.നിയമ നടപടികൾക്കായി കോംപിറ്റന്റ് അധികൃതർക്കു പ്രതികളെ കൈമാറി.
Post Your Comments