2020 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവിയായ വെന്യൂ. മാരുതി സുസുകി സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് വെന്യൂ പുരസ്‌കാരം നേടിയത്. ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ബ്രയാന്‍ ഡോംഗ് ഹുവി പാര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങി. മാരുതി സുസുകി സ്വിഫ്റ്റ് ആയിരുന്നു മുൻവർഷം പുരസ്‌കാരം നേടിയത്.
നിര്‍മാണ നിലവാരം, വില, ഇന്ധനക്ഷമത, സുരക്ഷ, പ്രകടനമികവ്, പ്രായോഗികത, ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള അനുയോജ്യത,മുടക്കുന്ന പണത്തിന് അനുസരിച്ച മൂല്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 16 അംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കിയ സെല്‍റ്റോസ്, റെനോ ട്രൈബര്‍, ഹോണ്ട സിവിക്, മാരുതി സുസുകി എസ്-പ്രെസോ, എംജി ഹെക്ടര്‍, മാരുതി സുസുകി വാഗണ്‍ആര്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, നിസാന്‍ കിക്‌സ്, ടാറ്റ ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളെയും വെന്യു പിന്നിലാക്കി. ഈ വര്‍ഷം മെയിലാണ് ഹ്യുണ്ടായ് വെന്യൂ ഇന്ത്യന്‍ വിപണിയിലെത്തിയത്.
Post Your Comments