കായംകുളം : പൊതുവിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളെന്നു യു. പ്രതിഭ എം. എൽ. എ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം തന്നെ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകൾ കുട്ടികൾക്കായി വിദ്യാലങ്ങളിൽ ഒരുക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിയണം. വിദ്യാർത്ഥികൾ നന്മയുടെ പ്രചാരകരാവണമെന്നും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം അതാണെന്നും എം എൽ. എ കൂട്ടിച്ചേർത്തു. കായംകുളം മണ്ഡലത്തെ സമ്പൂർണ ഹൈടെക് വിദ്യാലയ മണ്ഡലമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
Read also: മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന് വി.മുരളീധരന്‍
ലോവര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 124 വിദ്യാലയങ്ങളിലാണ് ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 730 ലാപ്ടോപ്പുകള്‍ 417 പ്രോജക്ടറുകള്‍ 598 സ്പീക്കറുകള്‍, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗങ്ങളില്‍ 29 ടെലിവിഷനുകള്‍, 35 എച്ച്.ഡി വെബ്സൈറ്റ് ക്യാമറകള്‍, 35 മള്‍ട്ടിഫങ് ഷന്‍ ക്യാമറകള്‍, നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങള്‍, ഇന്‍റര്‍നെറ്റ് എന്നീ സംവിധാനങ്ങളാണ് സ്കൂളുകളിൽ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് 120 ഓളം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വിവിധ വിദ്യാലയങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായും പ്രതിഭ പറഞ്ഞു.
Post Your Comments