മതത്തിന്‍റെ പേരിൽ പോരു മുറുകുന്ന ഈ കാലത്ത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന മനോഹരമായ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ജാതി മത വേർതിരിവുകളില്ലാതെ എല്ലാരും ഒത്തൊരുമയോടെ വാഴുന്ന നാടന്നെ കേരളത്തിന്‍റെ പേരിന് കളങ്കം ചാർത്തുന്ന പല സംഭവങ്ങളും ഈ അടുത്ത കാലത്ത് നടക്കുകയും ചെയ്തു. എന്നാൽ ഇല്ല കേരളം മാറിയിട്ടില്ല മതത്തിന് അതീതമായി ഇവിടെ മനുഷ്യത്വത്തിന് വില കൽപ്പിക്കുന്നവർ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്നു ഈ ചിത്രം. പോസ്റ്റ് കാണുന്ന എല്ലാ മലയാളികൾക്ക് ഒരു നിമിഷം അഭിമാനം തോന്നുമെന്ന കാര്യം തീർച്ച.
പരശുറാം എക്‌സ്പ്രസില്‍ നിന്ന് ഒരു യാത്രക്കാരന്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ഈ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ദുബൈയില്‍ താമസിക്കുന്ന ചെമ്മനാട് സ്വദേശിനി തബ്ഷി ആയിരുന്നു ആ ഉമ്മ. എന്നാല്‍ ഫോട്ടോ പകര്‍ത്തിയത് തബ്‌സി അറിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ തിരിച്ചറിഞ്ഞ് ആളുകൾ വിളിക്കുമ്ബോഴായിരുന്നു സംഭവം തബ്‌സിയും കുടുംബാംഗങ്ങളും അറിയുന്നത്. എസ്‌ജെ ലൂയിസ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സില്‍ സീനിയര്‍ എന്‍ജിനീയറായ തബ്ഷി ദിവസമാണ് നാട്ടിൽ എത്തിയത്.
കോട്ടയം മാന്നാനത്ത് പഠിക്കുന്ന മക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു തബ്ഷി. ഈ ട്രെയിന്‍ യാത്രയിലാണ് ശബരിമല തീര്‍ഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയത്. അതു കണ്ട് മനസ്സു നിറഞ്ഞ വേദയുടെ പിതാവ് സന്ദീപാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേര്‍ത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെ സന്ദീപ് ഗോവിന്ദ് ഫെയ്‌സ്ബുക്കിലുമിട്ടു. രാഷ്ട്രീയ, സിനിമാ രംഗത്തുള്ള നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൈക്കുകളും, കമന്‍റകളും, ഷെയറുകളുമായി ഈ ചിത്രം കൂടുതൽ ആളുകളിലേയ്ക്ക് എത്തട്ടെ. സാഹോദര്യവും, മാനവികതയും വളരട്ടെ.
https://www.facebook.com/photo.php?fbid=2671971689556162&set=a.165220966897926&type=3
Post Your Comments