KeralaLatest NewsNewsIndia

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു, മലയാളികളുടെ അഭിമാനമായി കീ‍ർത്തി സുരേഷ് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി, പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വിട്ട് നിന്ന് സുഡുനി ഫ്രം നൈജീരിയ ടീം

ന്യൂഡല്‍ഹി: അറുപത്താറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മലയാളികളുടെ അഭിമാനമായി കീർത്തി സുരേഷ് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീര്‍ത്തിയെ മികച്ച നടിയ്ക്കുളള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവില്‍ നിന്നാണ് കീര്‍ത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. കീർത്തിയുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു.

വിദേശീയരെ നമ്മുടെ നാട്ടിലേയ്ക്ക് അടുപ്പിക്കുന്നുതിൽ സിനിമയ്‌ക്ക് വലിയ പങ്കുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരങ്ങള്‍ വിക്കി കൗശാലും ആയുഷ്മാന്‍ ഖുറാനയും കൂടി പങ്കിട്ടു. ഉറി എന്ന ചിത്രത്തിലെ അഭിനയമാണ് വിക്കിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.. അന്ധാദുന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആയുഷ്മാനേയും മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തി.  പുരസാകാര ജേതാക്കളായ സുഡാനി ഫ്രം നൈജീരിയ ടീം ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്.  അവാർഡിന് അർഹനായ ജോജു ജോര്‍ജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പ്രത്യേക പരാമർശത്തിന് അര്‍ഹനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button