![vellappalli natesan](/wp-content/uploads/2019/10/vellappalli-natesan-.jpg)
മുഹമ്മ: ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയും പോലെ ശ്രീനാരായണഗുരുവും ദൈവമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഹമ്മ കണിയകുളങ്ങര 504-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം പണി കഴിപ്പിച്ച ശ്രീനാരായണ വിശ്വധര്‍മക്ഷേത്രത്തിന്റെ സമര്‍പ്പണം നടത്തി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീനാരായണ ഗുരുവില്‍നിന്ന് അനുഗ്രഹം ലഭിച്ചവർ ഏറെയുണ്ട്. ഈശ്വര സാക്ഷാത്കാരത്തിന് ജാതിയോ മതമോ ഇല്ല. ഗുരുവിലെ ഈശ്വരസാന്നിധ്യം അദ്ദേഹത്തിന്റെ രചനകളില്‍ തന്നെയുണ്ട്. എന്നാല്‍, ഗുരുവിനെ അറിയാന്‍ ശ്രീനാരായണീയര്‍ ശ്രമിക്കുന്നില്ല. അതിനായുള്ള പഠനങ്ങള്‍ ഇല്ലെന്നും പുതുതലമുറയിലേക്ക് ഗുരുവിനെ എത്തിക്കാൻ ആരുമില്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
Post Your Comments