Latest NewsIndia

പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ ലക്‌നൗവില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെ മറയാക്കി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് തലവന്‍ അറസ്റ്റില്‍. ഇയാളുടെ രണ്ട് സഹായികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഷ്ഫഖ്, നദീം എന്നിവരെയാണ് അക്രമങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്‌നൗവില്‍ ഡിസംബര്‍ 19ന് നടന്ന അക്രമങ്ങളില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വസീം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ അറിയിച്ചിരുന്നു.ലക്‌നൗവില്‍ നടന്ന അക്രമങ്ങളുടെ പിന്നിലെ സൂത്രധാരനെ പിടികൂടുന്നതില്‍ ഉത്തര്‍പ്രദേശ് പോലീസ് വിജയിച്ചിരിക്കുന്നു. വസീം, നദീം, അഷ്ഫഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മമതയ്ക്ക് തിരിച്ചടി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പരസ്യ ബോര്‍ഡുകള്‍ ഉടൻ മാറ്റണമെന്ന് കോടതി

വസീം സംസ്ഥാന നേതാവാണ്. അഷ്ഫഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രഷററും നദീം പ്രവര്‍ത്തകനുമാണെന്ന് ലക്‌നൗ എസ്എസ്പി കലാനിധി നൈതാണി മാദ്ധ്യങ്ങളോട് പറഞ്ഞു.യു പിയിൽ കലാപം നടത്തുന്നതിനിടെയിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു .  ഇതിന്റെ ആദ്യ ഘട്ടമായി കലാപത്തിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയവർക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട് . മുസഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. മറ്റ് ജില്ലാ ഭരണകൂടങ്ങളും സമാനമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button