നാസിക്: റെയില്‍വേ സ്റ്റേഷനില്‍ ഇനി ഓക്സിജന്‍ പാര്‍ലറുകളും. അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് രക്ഷനേടാനായാണ് നാസിക് റെയില്‍വെ സ്റ്റേഷനില്‍ ഓക്സിജന്‍ പാര്‍ലര്‍ ഒരുക്കിയത്. സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ആശ്വാസമായി ശുദ്ധവായു ശ്വസിക്കാനാണ് പാര്‍ലര്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ റെയില്‍വെയുമായി സഹകരിച്ചാണ് എയറോ ഗാര്‍ഡ് സംവിധാനമൊരുക്കിയിട്ടുള്ളത്.
നാസയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ലര്‍ ഒരുക്കിയിട്ടുള്ളതെന്ന് എയ്റോ ഗാര്‍ഡ് സഹ സ്ഥാപകന്‍ അമിത് അമൃത്കാര്‍ പറഞ്ഞു.1989ല്‍ നാസ നടത്തിയ പഠനത്തില്‍, വായുവില്‍നിന്ന് മലിനീകരണ വസ്തുക്കള്‍ വലിച്ചെടുക്കുന്ന ചെടികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ചെടികളിലേറെയും നട്ടുപിടിപ്പിച്ചാണ് പാര്‍ലര്‍ സ്ഥാപിച്ചിട്ടുള്ളത്. 100 അടി വിസ്ത്രീര്‍ണത്തിലുള്ള വായു ശുദ്ധീകരിക്കാന്‍ ഈ ചെടികള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
1,500 ഇത്തരം ചെടികളാണ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. സ്റ്റേഷന്‍ പരിസരത്തെ വായു ശുദ്ധീകരിക്കാന്‍ ഇത് ധാരാളമാണെന്ന് അമിത് പറയുന്നു.
Post Your Comments