Latest NewsKeralaNews

നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി•എന്‍.ആര്‍.സി വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍‌

എന്‍.ആര്‍.സി രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് അമിത്ഷാ പറഞ്ഞതും, വസ്ത്രം നോക്കി കലാപകാരികളേ കണ്ടെത്താമെന്നു മോദി പറഞ്ഞതും വിഴുങ്ങി ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു നുണകൾ പറഞ്ഞു “മുസ്‌ലീം സഹോദരർക്ക്” വേണ്ടി നിലകൊള്ളാൻ മോഡി വന്നെങ്കിൽ, ഈ സമരത്തിൽ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നാണ് അര്‍ഥമെന്ന് ഹരീഷ് പറഞ്ഞു.

സമരം ശക്തമാക്കണമെന്നും ഇപ്പോൾ എന്‍.ആര്‍.സി നടപ്പാക്കില്ലെന്നു പറഞ്ഞ മോദി പേടിച്ച് സുപ്രീംകോടതിയിൽ കേസ് വാദത്തിനു പരിഗണിക്കുന്നതിനു മുൻപ് തന്നെ നിലപാട് മാറ്റിയ്ക്കാൻ ഈ സമരത്തിന് കഴിയും.

അഡ്വ. ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പേടി തട്ടി

NRC രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് അമിട്ട്ഷാ പറഞ്ഞതും, വസ്ത്രം നോക്കി കലാപകാരികളേ കണ്ടെത്താമെന്നു മോദി പറഞ്ഞതും വിഴുങ്ങി ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു നുണകൾ പറഞ്ഞു “മുസ്‌ലീം സഹോദരർക്ക്” വേണ്ടി നിലകൊള്ളാൻ മോഡി വന്നെങ്കിൽ, ഈ സമരത്തിൽ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നർത്ഥം.

ഈ സമരം ശക്തമാക്കണം, രാജ്യം മുഴുവൻ തെരുവിൽ ഇറങ്ങണം. രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ഓരോ സംഘപരിവാറുകാരേയും ചോദ്യം ചെയ്യണം. പുതിയതലമുറയെക്കൊണ്ട് ഭരണഘടന വായിപ്പിക്കണം. തുല്യതയെപ്പറ്റിയും മതേതരത്വത്തെപറ്റിയും സംസാരിക്കണം.

ഇപ്പോൾ NRC നടപ്പാക്കില്ലെന്നു പറഞ്ഞ മോദി പേടിച്ച് സുപ്രീംകോടതിയിൽ കേസ് വാദത്തിനു പരിഗണിക്കുന്നതിനു മുൻപ് തന്നെ നിലപാട് മാറ്റിയ്ക്കാൻ ഈ സമരത്തിന് കഴിയും.

ഈ രാജ്യം തോല്‍ക്കില്ല.

https://www.facebook.com/harish.vasudevan.18/posts/10157904263187640

shortlink

Related Articles

Post Your Comments

Related Articles


Back to top button