KeralaLatest NewsNews

തന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടില്ല, സിപിഎമ്മുമായി ഒരുമിച്ച് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്‍റ് വീണ്ടും നിലപാട് ആവർത്തിച്ചത് വിഡി സതീശൻ അടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം പരസ്യ എതിർപ്പുമായി രംഗത്ത് വന്ന സാഹചര്യത്തിൽ, കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നുവോ?

സിപിഎമ്മിനെ ചൊല്ലി കോൺഗ്രസിൽ വീണ്ടും നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. പൗരത്വ നിയത്തിലെന്നല്ല ഒരു വിഷയത്തിലും സിപിഎമ്മുമായി ഒന്നിച്ച് ഇനി സമരത്തിനില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റ് തന്നെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ എതിർപ്പുമായി വിഡി സതീശൻ അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഘടക കക്ഷിയായ മുസ്ലിം ലീഗും മുല്ലപ്പള്ളിയെ തള്ളി പറഞ്ഞിരുന്നു. ഇതോടെയാണ് വീണ്ടും നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി രംഗത്ത് എത്തിയത്. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരമാനമെടുക്കണം. അതുവരെ തന്‍റെ നിലപാടാണ് പാർട്ടി നിലപാട്. രമേശ് ചെന്നിത്തലയുടെ ഉദേശ്യശുദ്ധിയെ സംശയിക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

shortlink

Post Your Comments


Back to top button