ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി.യിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ (താല്‍ക്കാലികം) തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിര്‍ദിഷ്ട യോഗ്യതയും താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 രാവിലെ 11 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റയും യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രം കാര്യാലയത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാം.
ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി എന്‍ വൈ എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഐ എസ് എമ്മില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അവസരം. പ്രായപരിധി 18-40. താല്‍പര്യമുള്ളവര്‍ പേര്, വയസ്സ്, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 27 ന് രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ടയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എ.എം.എസ്‌കോഴ്‌സ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24ന് രാവിലെ 10.30ന് സിവില്‍സ്റ്റേഷനിലെ ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments