പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് എഴുത്തുകാരി കെ ആര് മീര. മോദിയുടെയും അമിത് ഷായുടെയും വാക്കുളിൽ പരസ്പര വിരുദ്ധതയുണ്ട്.
കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ മോഡി പറഞ്ഞത് എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയിലെ തന്നെ രണ്ടാമനുമായ അമിത് ഷാ തുടക്കം മുതല്‍ പറയുന്നതാകട്ടെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന്. ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ ആശയക്കുഴപ്പത്തില്‍നിന്നു തന്നെ പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് കെആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്.
എറണാകുളത്ത് നടക്കുന്ന പൗരത്വ നിയമത്തിനെതിരായ പീപ്പിൾസ് ലോംഗ് മാർച്ചിലും കെ ആർ മീര പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരളം ഒന്നിച്ച് തെരുവിലേയ്ക്ക് എന്ന മുദ്രവാക്യം ഉയർത്തിയാണ് മാർച്ച്.
Post Your Comments