Latest NewsKeralaNews

ലോഡ്ജിൽ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭർത്താവിനെ ഭാര്യ കൈയോടെ പിടിച്ചു; മുറിയിലെത്തിയ ഭാര്യയെ കണ്ട് കാമുകി ചെയ്‌തത്‌

കോട്ടയം: ലോഡ്ജിൽ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭർത്താവിനെ ഭാര്യ കൈയോടെ പിടിച്ചു. ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോൾ ബസിനു മുന്നിലേക്ക് ചാടാൻ ശ്രമം നടത്തി. പോലീസ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയച്ചു.

ശനിയാഴ്ച കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭർത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭർത്താവിന്റെ കൂട്ടുകാരിൽ ചിലർ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുത്തു. ഭർത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായപ്പോൾ പോലീസെത്തി ഭർത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി.

മുറിയെടുത്തു താമസിച്ചത് ഉഭയസമ്മതപ്രകാരമായതിനാൽ ഭർത്താവിന്റെയും കാമുകിയുടെയും പേരിൽ കേസെടുക്കാൻ സാധിക്കാത്തതിനാൽ അനുനയിപ്പിച്ച് ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ സ്ത്രീ ബസിനു മുന്നിലേക്ക് ഓടാൻ ശ്രമിച്ചത് ബന്ധു തടഞ്ഞതിനാൽ അപകടമുണ്ടായില്ല. തുടർന്ന് ഇരുവരും ബന്ധുക്കൾക്കൊപ്പം പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button