Latest NewsNewsIndia

രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തും, മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും : യെച്ചൂരി

ന്യൂ ഡൽഹി : രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജാമിയ മിലിയ സ‍ര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും. ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണെന്നും അതു തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി. പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. . പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും യെച്ചൂരി പറഞ്ഞു.

Also read : ഒരല്പം ആത്മാർഥത ഇന്ത്യയിലെ ഹിന്ദുവിന് കൂടികൊടുക്കണം മിസ്റ്റർ.. പ്രധാനമന്ത്രിയ്ക്കെതിരെ എ.എ റഹീം

രേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചു.തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലും ജനങ്ങൾക്കുള്ള രോഷം അഭിമുഖീകരിക്കാൻ അവർക്ക് കഴിയില്ല അതുകൊണ്ടാണ് അവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതെന്നും എല്ലാ ഇന്ത്യക്കാരോടുമുള്ള സ്നേഹം കൊണ്ട് മാത്രമേ ബിജെപിയുടെ ഈ നീക്കത്തെ നേരിടിനാകൂ എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button