ദമ്മാം: ആഴ്ചാവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ മൂന്നുദിവസത്തെ സൗജന്യവിസ അനുവദിച്ച് സൗദി. കുവൈറ്റ്, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ നൽകുന്നത്. ഹുദൂറുല്‍ ഫിആലിയ്യ എന്ന പേരിലാണ് പുതിയ വിസാ പദ്ധതി. റിയാദില്‍ നടന്നുവന്ന ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് അതിര്‍ത്തിവഴി സൗദിയിലേക്കു പ്രവേശിച്ചവര്‍ക്കാണ് വിസ അനുവദിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. സൗദിയില്‍ ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതായി ടൂറിസം അതോറിറ്റി അറിയിച്ചിരുന്നു.
Post Your Comments