Latest NewsKeralaNews

അരൂരിൽ അങ്കം പിഴച്ചതിനു കാരണം ആശാന്മാർ; ഇടത് കോട്ട ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം

ആലപ്പുഴ: അരൂരിൽ അങ്കം പിഴച്ചതിനു കാരണക്കാർ പ്രാദേശിക സി പി എം നേതൃത്വമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇടത് കോട്ടയായിരുന്ന അരൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി. തോല്‍വിയെ കുറിച്ച് നേതാക്കള്‍ വിശദീകരണം എഴുതി നല്‍കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അരൂരില്‍ സിപിഎമ്മിനേറ്റ തോല്‍വി വലിയ ചര്‍ച്ചയായിരുന്നു.

അരൂരിലെ പരാജയത്തില്‍ സിപിഎം നടപടികള്‍ ലംഘൂകരിക്കുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന ആദ്യ സംസ്ഥാന സമിതിയിലെ തെരഞ്ഞെടുപ്പ് റിവ്യൂവില്‍ അരൂരില്‍ തോല്‍വി കാര്യമായി ചര്‍ച്ച ചെയ്തില്ല. പ്രചാരണ വേളയില്‍ മന്ത്രി ജി. സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതനാ’ പരാമര്‍ശനം നടത്തിയത് ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ താന്‍ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി.സുധാകരന്‍ പ്രതികരിച്ചിരുന്നു.

ALSO READ: ഓഖി ദുരന്തമുണ്ടായിട്ട് 2 വര്‍ഷം; വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് ദുരന്തബാധിതര്‍

എന്നാല്‍ മന്ത്രി ജി.സുധാകരന്റെ പൂതനാ പരാമര്‍ശവും സിറ്റിംഗ് സീറ്റിലെ പരാജയത്തിന് കാരണമായെന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല അരൂരില്‍ ഷാനിമോള്‍ വിജയിച്ചത് സിംപതി പിടിച്ച് പറ്റിയായിരുന്നു എന്നും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button