തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പൊലെ സംസാരിക്കുന്നതായും ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കോൺഗ്രസ്. ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാ വിരുദ്ധമാണെന്നും കോൺഗ്രസ് വ്യക്താവ് കെ സി ജോസഫ് എംഎൽഎ പറഞ്ഞു.
ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നു. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. ഇതായിരുന്നു ഗവര്‍ണർ നടത്തിയ പരാമര്‍ശം. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഗവര്‍ണറുടെ പരാമര്‍ശത്തിന് എതിരെ വിഎം സുധീരനും രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ പിആര്‍ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഉടന്‍ ഇല്ലാതാവുമെന്നാണ് സുധീരന്‍ പറഞ്ഞത്. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്രത്തെ പിന്തുണച്ചു പൗരത്വം നടപ്പാക്കേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.
Post Your Comments