പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ട്വിറ്ററിൽ പ്രതികരിച്ച ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം 5 ലക്ഷത്തില്‍ നിന്ന് 76,000 ത്തിലേക്ക് കുറഞ്ഞു. ഇതിന് പിന്നിൽ ട്വിറ്റര്‍ ഇന്ത്യ ആണെന്ന് ആരോപിച്ച് അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു. അക്കൗണ്ട് ഉടമകൾ അറിയാതെ തന്നെ അണ്‍ഫോളോ ചെയ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. . 5.24 ലക്ഷം പേരാണ് അനുരാഗ് കശ്യപിനെ പിന്‍തുടര്‍ന്നിരുന്നത്. ഇപ്പോഴത് 76,000 ആയി. ട്വിറ്റര്‍ ഇന്ത്യ ബോധപൂര്‍വമായി ചെയ്തതാണിതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിരവധി പേര്‍ സംവിധായകന് പിന്‍തുണയുമായി എത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇതേ ദുരനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അനുരാഗ് കശ്യപ് ശക്തമായി രംഗത്തെത്തിയിരുന്നു. ഫാസിസ്റ്റ് സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments