Latest NewsNewsIndia

പൗരത്വഭേദഗതി; പ്രതിഷേധക്കാർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യ ഗേറ്റില്‍

ന്യൂഡൽഹി: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും ഇന്ത്യാ ഗേറ്റിൽ. ഇന്നലെ ഓൾഡ് ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയിലാണ് മകൾ മിറിയയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. പൗരത്വം തെളിയിക്കാൻ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങൾക്കു മുന്നിൽ വരി നിൽക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും പ്രിയങ്ക ആരോപിച്ചു. നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button