Latest NewsIndiaNews

സോണിയ ഗാന്ധിക്കെതിരെ നിർമല സീതാരാമൻ, പൗരത്വ നിയമത്തിൽ സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ആവശ്യമില്ലാത്ത ആശങ്ക പരത്തുകയാണ് സോണിയ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. എല്ലാവരും നിയമം കൃത്യമായി വായിക്കണമെന്നും വ്യക്തത വേണമെങ്കിൽ ചോദിച്ച് മനസിലാക്കണമെന്നും നിർമല സീതാരാമൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിയമത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്നവരെ അകറ്റി നിർത്തണമെന്നും  അവർ പറ‍ഞ്ഞു.  കോണ്‍ഗ്രസ്, തൃണമൂൽ കോൺഗ്രസും, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം എന്നിവര്‍ പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനമിറക്കാത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ കൂട്ടിക്കെട്ടി രാജ്യത്തെ ഭയപ്പെടുത്തുകയാണ്.അവരുടെ വാക്കുകളിൽ സാധാരണ ജനങ്ങൾ  വീഴരുതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നിഷേധിക്കുന്നില്ല. ഇന്ത്യന്‍ പൗരന്മാരെ ഒരു തരത്തിലും ബാധിക്കാത്ത നിയമമാണ് അത്.  സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവ് ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയംതേടിയ അഭയാര്‍ഥികൾക്ക് ഇന്ത്യന്‍ പൗരത്വം നല്‍ കുന്നതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അവര്‍ അതിനായി 70 വര്‍ഷമായി കാത്തിരിക്കുകയിരുന്നു, നിര്‍മല സീതാരാമന്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി സോണിയാ ഗാന്ധി ആരോപിച്ചിരുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സോണിയ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button