Latest NewsIndiaNews

പ്രതിഷേധങ്ങൾ കണ്ട് ഭയക്കില്ല, എൻആർസി നടപ്പിലാക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും എൻആർസി നടപ്പാക്കുമെന്ന് നിർമല സീതാരാമൻ, ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ദേശീയ പൗരത്വ റജിസ്റ്റർ (എന്‍ആർസി) പ്രക്രിയകൾ ആരംഭിക്കില്ലെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും രാജ്യത്തു പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

പീ‍ഡനം ഭയന്ന് ഓടിവന്ന ജനങ്ങൾക്കു പൗരത്വം നൽകുന്നതിനാണു പൗരത്വ ഭേദഗതി നിയമം. ഈ നിയമത്തിലൂടെ അവർക്കു പൗരത്വം ലഭിക്കും. അങ്ങനെ അവർക്കു മാന്യമായി ജീവിക്കാം. രാജ്യത്തു നിലവിലുള്ള പൗരന്മാരെ നിയമം യാതൊരു തരത്തിലും ബാധിക്കില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഈ നിയമത്തെ എതിർക്കുന്നത് കണ്ടിട്ട് അദ്ഭുതം തോന്നുന്നുവെന്നും  കേന്ദ്രമന്ത്രി പറഞ്ഞു.

അതിനിടെ രാജ്യവ്യാപകമായി വമ്പൻ പ്രചാരണ പരിപാടികൾ നടത്താനുള്ള നീക്കത്തിലാണ് ബിജെപി. 1000 റാലികൾ സംഘടിപ്പിക്കാനും വീടുകൾ തോറുമുള്ള പ്രചരണത്തിനും പാർട്ടി പദ്ധതിയിടുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളിൽ ജനം വിശ്വസിക്കരുതെന്ന് പറഞ്ഞായിരിക്കും ബിജെപിയുടെ മറു പ്രചാരണം. ദേശീയ പൗരത്വ റജിസ്റ്ററെന്നത് ഇസ്‍ലാം വിഭാഗക്കാരെ നാടു കടത്തുന്നതിന് ഉള്ളതല്ലെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button